സ്വന്തം ലേഖകന്‍: സീനിയോരിറ്റി പട്ടികയില്‍ അട്ടിമറി, കരസേനാ മേധാവിയുടെ നിയമനം വിവാദമാകുന്നു. സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചതാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്.
സീനിയോറിറ്റിയില്‍ മുന്നിലുള്ള കരസേനയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ജോഷി, സതേണ്‍ കമാന്‍ഡന്റ് മേധാവിയും മലയാളിയുമായ പി.എം ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ബി.എസ് നേഗി എന്നിവരെ മറികടന്നാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്.
ഇത് മുസ്ലീമായ ഹാരിസിന്റെ നിയമസം തടയാനാണെന്നാണ് ഒരു ആരോപണം. ഹാരിസ് കരസേന മേധാവിയായിരുന്നെങ്കില്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലീമാകുമായിരുന്നു അദ്ദേഹം. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലാണ് ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്.
എന്നാല്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചതിനാലാണ് ബിപിന്‍ റാവത്തിനെ നിയമിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല