എഡിന്‍ബറോ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി തങ്ങളുടെ ഇടവക മദ്ധ്യസ്തനും അസാധ്യ കാര്യങ്ങളുടെ വിശുദ്ധ ലിഖിതങ്ങളുടെ ജീവനുള്ള പേടകം എന്ന് തിരുസഭ വാഴ്ത്തി പുകഴ്ത്തുന്ന വി.അന്തോണിസിന്റെ തിരുന്നാള്‍ ജൂണ്‍ എട്ടാം തീയ്യതി മുതല്‍ പതിനേഴാം തീയ്യതി വരെ സെന്റ് ഗ്രിഗോറി ചര്‍ച്ചില്‍ അത്യന്തം ഭക്തി ആദരവോടെ ആഘോഷിക്കുന്നു.
ജൂണ്‍ എട്ടാം തീയ്യതി വൈകുന്നേരം നാല് മണിക്ക് സെന്റ് ആന്‍ഡ്ര്യൂസ് ആന്‍ഡ് എഡിന്‍ബറോ അതിരൂപതാ മെത്രാപൊലിത്താ ഹിസ് എമിനന്‍സ് കീത്ത് പാട്രിക് കര്‍ദിനാള്‍ ഓ’ബ്രയാന്‍ KMGCHS BSc Dip Edllo തിരുന്നാളിന് കൊടിക്കയറ്റും. തുടര്‍ന്നു തുടര്‍ച്ചയായി പത്ത് ദിവസം അഞ്ച് മണിക്ക് ആഘോഷമായ ദിവ്യബലിയും അന്തോനിസ് പുണ്യാളന്റെ സേവനവും ലഭിക്കുന്നതായിരിക്കും.
പതിനേഴാം തീയ്യതി മുഖ്യ തിരുന്നാള്‍ ദിനത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോതമംഗലം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസയും തിരുന്നാള്‍ സന്ദേശവും നല്‍കും. തുടര്‍ന്നു സ്കോട്ടിഷ് ബാന്‍ഡിന്റെയും നാടന്‍ ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. എഡിന്‍ബര്‍ഗ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ചാപ്ലിന്‍ ഫാ.സെബാസ്ത്യന്‍ തുരുത്തിക്കുഴി തിരുന്നാളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും.
സ്കോട്ട്‌ലന്‍ഡിന്റെ വിവിധ അതിരൂപതകളില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാറിന്റെ പ്രതിനിധി വൈദികര്‍ ഓരോ ദിവസത്തെയും കുര്‍ബ്ബാനയ്ക്കും നോവേനയ്ക്കും നേതൃത്വം നല്‍കും. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പതിമൂന്നു പേരടങ്ങുന്ന ടീം പ്രവര്‍ത്തിക്കുന്നു. വിശുദ്ധ അന്തോണിസിന്റെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ എഡിന്‍ബര്‍ഗിലേക്ക് സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല