നിര്‍മല സിറിയക്ക്/അന്‍സ സണ്ണി
സെന്റ് ഹെലന്‍സിലെയും വിസ്റ്റണിലെയും രണ്ടു അസോസിയേഷനുകളും ഒന്ന് ചേര്‍ന്ന് സെന്റ് ഹെലന്‍സ് ആന്‍ഡ് വിസ്റ്റണ്‍ കേരള കള്‍ചറല്‍ ഫോറം രൂപീകരിച്ചു.
അതിന്റെ ആദ്യ സംരംഭമായി ഓണം 2011 സംയുക്ത്യമായി ആഘോഷിച്ചു. ഓണത്തോട് അനുബന്ധിച്ച് ഈ രണ്ടു പ്രദേശത്തെയും എല്ലാ മലയാളി കുടുംബാംഗങ്ങളുടെയും പേരുകളും അഡ്രസും ഫോണ്‍ നമ്പരും ഇ-മെയിലും ചേര്‍ത്ത് ഒരു ഡയറകറ്ററിയുണ്ടാക്കി. ഫാ: ബാബു അപ്പാടന്‍ ആദ്യപ്രതി ഫ: മാല്കത്തിനു നല്‍കി പ്രകാശനം ചെയ്തു.
അത്തപ്പൂക്കളം, കലാകായിക മത്സരങ്ങളും നടത്തി സമ്മാന വിതരണം ചെയ്തു. ഓണപ്പാട്ടുകളും നാടന്‍ ഡാന്‍സും വള്ളംകളിയും തിരുവാതിരക്കളിയും കാണികളുടെ മുക്ത കണ്ഠം പ്രശംസയ്ക്ക് പാത്രമായി. അങ്ങനെ മാവേലി തമ്പുരാന്‍ സെന്റ് ഹലന്‍സ് വിസ്റ്റണ്‍ കമ്യൂണിറ്റിയില്‍ എത്തി സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങി. അടുത്ത വര്‍ഷ ഈ സമയത്ത് വരാമെന്ന പ്രതീക്ഷ നല്‍കി മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല