1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സൌത്തെണ്ടില്‍ സെന്റ്‌ ജോണ് ഫിഷര്‍ ആര്‍ സീ ദേവാലയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സൌത്തെന്‍ഡ് സീറോ മലബാര്‍ ഇടവക സമൂഹത്തില്‍ വിശുദ്ധ വാര ശുശ്രുക്ഷകള്‍ ഭക്തി പുരസ്സരം നടത്തപ്പെടുന്നു. ബ്രെന്‍റ് വുഡ് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ഇന്നസെന്റ് പുത്തന്‍തറയില്‍ വിസി ശുശ്രുക്ഷകള്‍ക്ക് നേതൃത്വം വഹിക്കും.

ഏപ്രില്‍ 1 നു ഓശാന ഞായറാഴ്ച ശുശ്രുക്ഷകള്‍ വൈകുന്നേരം 4 :00 മണിക്കും
ഏപ്രില്‍ 5 നു പെശഹാ വ്യാഴാഴ്ച വൈകുന്നേരം 5 :30 മണിക്കും
ഏപ്രില്‍ 6 നു ദു:ഖ വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്കും
ഏപ്രില്‍ 7 നു ശനിയാഴ്ച (ഈസ്റ്റര്‍ വിജില്‍) രാത്രി 10 :00 മണിക്കും വിശുദ്ധ വാര ശുശ്രുക്ഷകള്‍ ആരംഭിക്കും.

ലോക രക്ഷയുടെ പൂര്‍ണ്ണത ദൈവ പുത്രനിലൂടെ സഫലമായതിന്റെ പാവന അനുസ്മരണം ജീവിതത്തിലും മനസ്സിലും ആല്മ്മാവിലും വീണ്ടും ഉണര്‍ത്തി, അതിലൂടെ പരിവര്‍ത്തനം സാധ്യമാക്കി, ഏവരും ദൈവ കൃപയില്‍ അനുഗ്രഹ പൂരിതമാകുവാന്‍, വിശുദ്ധ വാര ശുശ്രുക്ഷകളില്‍ ,ഭയഭക്തി പുരസ്സരം പങ്കു ചേരുവാന്‍ ,ഇന്നസെന്റ് അച്ചന്‍ ഏവരെയും സവിനയം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ ഇന്നസെന്റ് പുത്തന്‍തറയില്‍ : 07400847090
ജോസ് എബ്രഹാം : 07728818267
ജിസ്സാ : 07723988114
പള്ളിയുടെ വിലാസം : St .John Fisher Church , 2 Manners way , Prittlewell , Westcliff , SS 2 6PT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.