വിംബിള്‍ഡന്‍ ടെന്നീസ് വനിതാ സിംഗ്ള്‍സ് കിരീടം സെറീന വില്യംസിന്. ഫൈനലില്‍ പോളണ്ടിന്റെ അഗ്നിസ്ക റഡ്വന്‍സ്കയെ മൂന്നു സെറ്റു നീണ്ട മല്‍സരത്തില്‍ പരാജയപ്പെടുത്തിയാണ് സെറീന തന്റെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്.
സ്കോര്‍: 6-1, 5-7, 6-2. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ സെറീനക്ക് അടുത്ത സെറ്റില്‍ അഗ്നിസ്ക തിരിച്ചടി നല്‍കി (5-7). എന്നാല്‍ മൂന്നാം സെറ്റില്‍ ഉജ്വലമായി തിരിച്ചുവന്ന സെറീന 6-2 എന്ന സ്കോറില്‍ എതിരാളിയെ നിഷ്പ്രഭമാക്കി തന്റെ 14ാം ഗ്രാന്റ് സ്ലാം കിരീടനേട്ടം കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല