സ്വന്തം ലേഖകൻ: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ(35) ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്ലാറ്റിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാദ്ധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിൽ രഞ്ജുഷ അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്. ഇരുപത്തിരണ്ടിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീകാര്യത്തെ ഫ്ലാറ്റിൽ ഭർത്താവും കുഞ്ഞുമൊത്ത് വർഷങ്ങളായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു താരം.
സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന് ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു വരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല