സ്വന്തം ലേഖകന്‍: ചെന്നൈയില്‍ സീരിയല്‍ നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് സിനിമാസീരിയല്‍ നടിയും അവതാരകയുമായ സബര്‍ണയെയാണ് ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മധുരവയലിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാല്‍ സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട് തുറന്നുനോക്കിയപ്പോള്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പോലീസ് അറിയിച്ചു.
പാശമലര്‍ എന്ന തമിഴ്‌സീരിയലില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ച സബര്‍ണ പല ചാനല്‍ ഷോകളിലും അവതാരകയായിട്ടുണ്ട്. കാളൈ, പടിക്കാതവന്‍, പിരിവോം സന്തിപ്പോം, പൂജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല