സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പുതിയ സേവന നികുതി നിര്‍ക്കുകള്‍ ഇന്ന് നിലവില്‍ വരും. രണ്ട് ശതമാനം വരെനയാണ് സേവന നികുതികള്‍ വര്‍ദ്ധിക്കുക. നിത്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരക്കു വര്‍ദ്ധന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിലാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
2015, 16 ബജറ്റ് പ്രകാരമുള്ള സേവന നികുതി വര്‍ധനയാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്. നിലവില്‍ 12.36 ശതമാനമായ സേവന നികുതി ഇതോടെ 14 ശതമാനമായി ഉയരും. മൊബൈല്‍ റിചാര്‍ജ്, ഇന്റര്‍നെറ്റ്, ഹോട്ടല്‍ ഭക്ഷണം, യാത്ര തുടങ്ങി നിത്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി മേഖലകളില്‍ നിരക്ക് വര്‍ധനയുണ്ടാകും.
ട്രെയിനുകളില്‍ എസി, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് പുതുക്കിയ സേവന നികുതി വര്‍ധന ബാധകമാകും. ഇതോടെ ടിക്കറ്റുകളില്‍ 5 രൂപ മുതല്‍ 20 രൂപ വര വര്‍ധന വരും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, നിര്‍മാണ പ്രവര്‍ത്തനം എന്നിവയുടെ സേവന നിരക്കിലും വര്‍ധനയുണ്ടാകും. മൊബൈല്‍ സേവനദാതാക്കളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ഇതിനകം തന്നെ നിരക്ക് വര്‍ധനയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
ജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഒട്ടുമിക്ക സേവനങ്ങള്‍ക്കും പുതിയ വര്‍ധന ബാധകമാകും. വളരെ കുറച്ച് സേവനങ്ങളെ മാത്രമെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ഇതിന് പുറമെ സ്വച്ഛ് ഭാരത് പദ്ധതിക്ക് വേണ്ടി തെരഞ്ഞെടുത്ത സേവനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതിയും ഏര്‍പ്പെടുത്തുന്നുണ്ട്.
2.09 ലക്ഷം കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നികുതി വര്‍ധന വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്യുക എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല