vv
സ്വന്തം ലേഖകന്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും ചീഫ് എഡിറ്ററുമായ എംവി നികേഷ്‌കുമാര്‍ അറസ്റ്റിലെന്ന് അഭ്യൂഹം. സേവന നികുതി ഇനത്തില്‍ കൈപ്പറ്റിയ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നികേഷിനെ അറസ്റ്റു ചെയ്‌തെന്നാണ് വാര്‍ത്ത പ്രചരിച്ചത്.
വിവിധ പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യദാതാക്കളില്‍ നിന്നും കൈപ്പറ്റിയ പരസ്യ വരുമാനത്തിന്റെ ഭാഗമായി കൈപ്പറ്റിയ ഒന്നര കോടി രൂപയുടെ സേവന നികുതി കുടിശ്ശികയാണ് റിപ്പോര്‍ട്ടര്‍ ടിവി നികുതി വകുപ്പിന് നല്‍കാനുള്ളത്.
നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം നികേഷ് കുമാര്‍ അടക്കമുള്ള ചാനല്‍ അധികാരികള്‍ക്ക് പലതവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ചാനല്‍ നോട്ടീസുകളെല്ലാം തന്നെ അവഗണിക്കുകയും തുക അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ നികേഷിനെ അറസ്റ്റു ചെയ്തത് എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംഘം കളമശേരിയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഓഫീസിലെത്തി സമണ്‍സ് തരിക മാത്രമാണ് ഉണ്ടായതെന്നും നികേഷ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല