സച്ചിന്‍ മേനോന്‍ FCA ( Partner KPMG )
നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളും ഇനി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നികുതി വലയില്‍ പെടും.വിവിധ എജെന്‍സികള്‍ വഴി പണം അയക്കുന്നവര്‍ ഇനി എജെന്സിയുടെ ചാര്‍ജിനു പുറമേ ഇന്ത്യന്‍ സര്‍ക്കാരിന്റെ സര്‍വീസ് ടാക്സും കൊടുക്കേണ്ടി വരും.പണമയക്കുന്ന എജെന്‍സികളെ സര്‍വീസ് ടാക്സിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനും അവര്‍ ഈടാക്കുന്ന ചാര്‍ജിനു മേല്‍ 12.36 ശതമാനം നികുതി ജൂലൈ ഒന്നുമുതല്‍ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ നികുതി പണമയക്കുന്ന വ്യക്തി എജെന്റിനു നല്‍കേണ്ടി വരും.
ഉദാഹരണത്തിന് യു കെയിലെ പ്രമുഖ എജെന്സി ആയ മുത്തൂറ്റില്‍ ഇന്നലത്തെ പൌണ്ടിന്റെ വില 87 .20 രൂപയാണ്.ഒരു ലക്ഷം രൂപ നാട്ടിലേക്ക് മുത്തൂറ്റ് വഴി അയക്കണമെങ്കില്‍ 1147 പൌണ്ട് നല്‍കണം.ഒപ്പം മുത്തൂറ്റിന്‍റെ ചാര്‍ജായ 6 പൌണ്ടും നല്‍കണം.അങ്ങിനെ മൊത്തം 1153 പൌണ്ട് നല്‍കിയാല്‍ ഒരു ലക്ഷം രൂപ മുത്തൂറ്റ് നാട്ടില്‍ എത്തിക്കും.
എന്നാല്‍ ജൂലൈ 1 മുതല്‍ പുതിയ സര്‍വീസ് ടാക്സ് നിയമം നടപ്പിലായാല്‍ മുത്തൂറ്റിന്‍റെ ചാര്‍ജായ 6 പൌണ്ടിനൊപ്പം അതിന്‍റെ 12.36 ശതമാനം നികുതിയും നല്‍കണം. 0 .741 പൌണ്ട് (74 പെന്‍സ് ) അധികമായി നല്കണം.അതായത് എജെന്സി ചാര്‍ജും സര്‍വീസ് ടാക്സും അടക്കം മുത്തുറ്റിന് നല്‍കേണ്ടത് 6 .74 പൌണ്ട് . അങ്ങിനെ ഇന്നലത്തെ മുത്തൂറ്റ് വിനിമയ നിരക്ക് (87 .20 രൂപ) അടിസ്ഥാനമാക്കിയാല്‍ 1153 .74 പൌണ്ട് നല്‍കിയാല്‍ ഒരു ലക്ഷം രൂപ മുത്തൂറ്റ് നാട്ടില്‍ എത്തിക്കും.
ഇനിയിപ്പോള്‍ കമ്മീഷന്‍ അടക്കം ആയിരം പൌണ്ട് അയക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കരുതുക.അങ്ങിനെ വരുമ്പോള്‍ എജെന്സി കമ്മീഷനായ 6 പൌണ്ട് കുറച്ച് 994 പൌണ്ടിന് തുല്യമായ രൂപ യാണ് ഇപ്പോള്‍ നാട്ടില്‍ ലഭിക്കുക.എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ 993 . 26 പൌണ്ടിന് തുല്യമായ തുകയെ നാട്ടിലെ അക്കൌണ്ടില്‍ എത്തുകയുള്ളൂ.0 .74 പൌണ്ടിന്റെ കുറവ് .മുത്തൂറ്റിലെ ഇന്നലത്തെ വിനിമയ നിരക്കായ ഒരു പൌണ്ടിന് 87 .20 രൂപ എന്ന നിരക്ക് വച്ച് നോക്കിയാല്‍ 64 .52 രൂപയുടെ കുറവ് .
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സര്‍വീസ് ടാക്സ് ഈടാക്കിയിരുന്നത് ഇന്ത്യയില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് മാത്രമായിരുന്നു.എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ മണി ട്രാന്‍സ്ഫര്‍ എജെന്സികളെയും ഈ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.വേറൊരു രാജ്യത്തും നിലവിലില്ലാത്ത ഈ നികുതി സംവിധാനം ഇന്ത്യ നടപ്പിലാക്കുന്നതില്‍ എങ്ങും പ്രതിഷേധം വ്യാപകമാണ്.എന്നിരുന്നാലും പ്രവാസികളുടെ കാര്യത്തില്‍ രക്ഷയ്ക്ക് എത്താന്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ താല്പ്പര്യമില്ലാത്തതിനാല്‍ ഈ പുതിയ നികുതി പരിഷ്ക്കാരം നടപ്പിലാകാന്‍ തന്നെയാണ് സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല