സ്വന്തം ലേഖകൻ: ട്രെയിന്‍ തീവച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴി. കേരളത്തിലെത്തിയത് യാദൃച്ഛികമായാണ്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴിയിലുണ്ട്. ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വച്ചിരുന്നത്. തീവച്ചശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതി.
യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും ഷാറുഖ് പറഞ്ഞു. ബാഗാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഈ ബാഗിൽ സിം ഇല്ലാത്ത മൊബൈൽ അടക്കമുള്ളവ സൂക്ഷിച്ചിരുന്നു. ഇതാണ് പ്രതിയിലേക്ക് എത്താൻ നിർണായകമായത്. മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തില്ല, ചോദ്യം ചെയ്യൽ തുടരുന്നു.
ഷാറുഖ് സെയ്ഫിക്ക് കേരളത്തിനു പുറത്തുള്ള സംഘത്തിന്റെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഷാറുഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങൾ നൽകിയതും ഇവരാണെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. ഷാറുഖ് സെയ്ഫിയുടെ ഫോൺ കോളുകളും സമൂഹമാധ്യമത്തിലെ ചാറ്റുകളും പരിശോധിച്ചപ്പോഴാണു കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ ആക്രമണമാണെന്ന സൂചനകൾ ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല