എന്‍ഫീല്‍ഡ്: പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി സ്വാഭാവ രൂപവല്ക്കരണ ക്യാമ്പും, തിരുനാള്‍ സമൂഹ ബലിയും ഐന്‍ഫീല്‍ഡില്‍ ആഗസ്റ്റ് 15ന് തിങ്കളാഴ്ച നടത്തപ്പെടുന്നു.
പ്രമുഖ ധ്യാനഗുരുവും, കുട്ടികളുടെ ആത്മീയ തോഴനും ആയ ഫാ. വിന്‍സെന്റ് കുരിശുംമൂട്ടില്‍ ഒ.എഫ്.എം ക്യാമ്പിനും തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം അരുളും. ആത്മീയതയും കുടുംബ ബന്ധവും, വിശ്വാസ പൈതൃകവും ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ പാശ്ചാത്യ ലോകത്ത് കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കുമായി നടത്തപ്പെടുന്ന ശക്തമായ വചന ശുശ്രൂഷകളിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ ഏവരെയും സാദരം ക്ഷണിക്കുന്നു.
രാവിലെ 9ന് രജിസ്‌ട്രേഷന്‍
9.30ന് ഗാന ശുശ്രൂഷ
10ന് ക്രൈസ്തവ മൂല്യങ്ങളും കുട്ടികളുടെ സ്വഭാവ രൂപവത്കരണവും, ഫാ വിന്‍സെന്റ് കുരിശും മൂട്ടിലിന്റെ കുട്ടികള്‍ക്കായുള്ള ക്ലാസ്സും തുടര്‍ന്ന് കുമ്പസാരം, ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് 2 മണിക്ക് കുടുംബ നവീകരണം പ്രവാസ ജീവിതത്തില്‍ ഫാ വിന്‍സെന്റിന്റെ മാതാപിതാക്കള്‍ക്കായുള്ള ക്ലാസ്സ് തുടര്‍ന്ന് മാതാപിതാക്കള്‍ക്കായുള്ള കുമ്പസാരം.
5 മണിക്ക് ആഘോഷമായ തിരുനാള്‍ സമൂഹബി റജിസ്‌ട്രേഷന്‍ 5പൗണ്ട് കുട്ടികളോട് ഈടാക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
അനില്‍ ആന്റണി- 07723744639, റെനി മാത്യു-07508056631, ഷാജി മാളിയേക്കല്‍- 07886786534
ഔവര്‍ ലേഡി ഓര്‍ വാല്‍സിംങ്ങാം ചര്‍ച്ച്, ജോണ്‍ ഗൂച്ച് ഡ്രൈവ് EN28HG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല