ഇന്ത്യക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപണര്‍ അലെസ്റ്റര്‍ കുക്കിന്റെ 294 റണ്‍സിന്റെയും മോര്‍ഗന്റെ സെഞ്ച്വറിയുടെയും മികവില്‍ ഏഴുവിക്കറ്റിന് 710 എന്ന റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. ഓപണര്‍ വീരേന്ദര്‍ സെവാഗ് വീണ്ടും ‘പൂജ്യനായി’ മടങ്ങി. 14 റണ്‍സെടുത്ത ഗൗതം ഗംഭീറും 18 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.
ഇന്ത്യക്കെതിരേയുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ഇന്നിങ്‌സ് സ്‌കോറാണിത്. 1990ല്‍ ലോര്‍ഡ്‌സില്‍ നേടിയ 653 റണ്‍സാണ് ഇതുവരെയുള്ള റെക്കോഡ്. അലെസ്റ്റര്‍ കുക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറി തലനാരിഴക്കാണ് നഷ്ടമായത്. ആറു റണ്‍സ് മാത്രം ബാകക്ി നില്‍ക്കെ ഇഷാന്ത് ശര്‍മയുടെ ബോളില്‍ സുരേഷ് റെയ്‌നയ്ക്കു പിടികൊടുക്കുകയായിരുന്നു.
545 ബോളുകള്‍ നേരിട്ട കുക്ക് 33 ഫോറുകളുടെ അകമ്പടിയോടെയാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുമ്പോള്‍ അര്‍ധസെഞ്ച്വറി നേടിയ ടിം ബ്രെസ്‌നനാണ് ക്രീസിലുണ്ടായിരുന്നത്. അലെസ്റ്റര്‍ കുക്കിന്റെ വിക്കറ്റ് വീണ ഉടനെ തന്നെ ഇംഗ്ലണ്ട് ഡിക്ലെയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല