സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍. ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21നും 34നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച ഇരട്ട ഭീകരാക്രമണത്തിനാണ് യുവാക്കള്‍ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു.
വീര്‍ട്ട്, അര്‍ഹേം എന്നിവിടങ്ങളില്‍ നിന്ന് ഡിഎസ്‌ഐയുടെ ഭീകരവിരുദ്ധ സംഘമാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണത്തിനുള്ള എകെ 47, ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് യുവാക്കള്‍ പിടിയിലായത്. വെടിവയ്പ് പരിശീലനം തേടാനും യുവാക്കള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
34 വയസുകാരനായ ഇറാക്കി വംശജനാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. പിടിയിലായവരില്‍ ഇ!യാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ നേരത്തെ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ചതിന് അറസ്റ്റിലായവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തിന്റെ മറ്റു ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ പേര്‍ പദ്ധതിയുടെ ഭാഗമാകാനുള്ള സാധ്യതയും അന്വേഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല