സ്വന്തം ലേഖകന്‍: ചിരിയുടെ അമിട്ടുമായി വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റുകള്‍, പൊട്ടിച്ചിരിച്ച് സമൂഹ മാധ്യമങ്ങള്‍. ഒന്നിന് പുറകെ ഒന്നായി വീരുവിന്റെ ട്വിറ്റര്‍ തമാശകള്‍ തരംഗമായി മാറുകയാണ്. സാക്ഷാല്‍ സച്ചിനെപ്പോലും വെറുതെ വിടാത്ത വീരുവിന്റെ പുതിയ ഇര ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വിനാണ്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസ് നേടിയ അശ്വിനെ അഭിനന്ദിച്ചുകൊണ്ടുള്ള സെവാഗിന്റെ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. അശ്വിനെ രക്ഷിക്കാന്‍ പിന്നാലെ അശ്വിന്റെ ഭാര്യ പ്രീതിയുമെത്തിയതോടെ സംഭവം രസകരമായി മാറി. സംഭവം ഇവിടെ കൊണ്ടും തീര്‍ന്നില്ല. പ്രീതിയില്‍ നിന്ന് സെവാഗിനെ രക്ഷിക്കാന്‍ രക്ഷിക്കാന്‍ അവസാനം എത്തിയത് സെവാഗിന്റെ ഭാര്യ ആരതിയായിരുന്നു.
‘ഏഴാമതും മാന്‍ ഓഫ് ദ സീരിസ് നേടിയ അശ്വിന് അഭിനന്ദനങ്ങള്‍, വിവാഹിതനായ പുരുഷനുമാത്രമേ നേരത്തെ വീട്ടില്‍ പോകേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാന്‍ സാധിക്കു’ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.
സേവാഗിന്റെ അഭിനന്ദനത്തിന് അശ്വിന് മറുപടി നല്‍കിയതിനുപിന്നാലെ താങ്കള്‍ കരുതുന്നതുപോലെ ഞാന്‍ അത്ര ഭയങ്കരിയൊന്നുമല്ലെന്ന ട്വീറ്റുമായി അശ്വിന്റെ ഭാര്യ ട്വീറ്റ് ചെയ്തു. ഇതിന് തൊട്ടുപിന്നാലെ തന്റെ ഭര്‍ത്താവിനെ ട്രോളാനായി സെവാഗിന്റെ ഭാര്യയും രംഗത്തെത്തി. ഞാനും കാര്യമായൊന്നും ചെയ്യാറില്ലെന്ന് സേവാഗിന്റെ ഭാര്യ ആരതി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല