സ്വന്തം ലേഖകന്‍: ‘അവര്‍ക്ക് ഞാനൊരു മാസക്കഷ്ണം മാത്രം’, നടിമാര്‍ക്കു പിന്നാലെ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് നടന്‍. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത് ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സെക്‌സ് ആന്റ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രശ്‌സ്തനായ ഹോളിവുഡ് നടന്‍ ഷീല്‍ മരീനൈയുടെ വെളിപ്പെടുത്തല്‍.
‘സെക്‌സ് ആന്റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെത്തേടി വന്നു. അവര്‍ക്ക് ഞാനൊരു മാംസക്കഷ്ണം മാത്രമായിരുന്നു,’ പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മറീനൈ തുറന്നു പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന മി റ്റൂ കാമ്പയിനിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് ‘മീ റ്റൂ’ കാമ്പെയിനിന് തുടക്കമായത്.
ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു കാമ്പയിനിന്റെ ഉദ്ദേശ്യം. പുരുഷന്‍മാര്‍ മീ റ്റൂ കാമ്പയിനില്‍ കാര്യമായി പങ്കെടുത്തിരുന്നില്ല. കാരണം ലൈംഗിക പീഡിനത്തെക്കുറിച്ച് ലോകമറിഞ്ഞാല്‍ ആണത്തം നഷ്ടമാകുമെന്നാണ് അവരുടെ ഭയം. ആണുങ്ങള്‍ ഇരകളാകുന്നത് ആരും അറിയാറില്ലെന്നും മറീനൈ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല