ലൈംഗികത അളവില്ലാത്ത അനുഭൂതി സമ്മാനിക്കുന്ന ഒന്നാണ്. എന്നാല്‍ അതിലുപരിയായി അത് ആരോഗ്യത്തിനും വളരെ നല്ലതാണ്. പല രോഗങ്ങള്‍ക്കുമുള്ള നല്ല മരുന്നാണ് രതി. സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധം സൃഷ്ടിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സ്ഥിരമായ ലൈംഗികബന്ധം നല്ല ഉറക്കവും, മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനവും അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ നിന്നുള്ള വിടുതലും നല്‍കുന്നതാണ്. എന്നാല്‍, അതില്‍ കൂടുതലായി ശാരീരികാരോഗ്യത്തിന് ഗുണപരമായ പല നേട്ടങ്ങളും രതിയിലൂടെ ഉണ്ടാകുന്നുണ്ട്.
അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായ ഒരു കാര്യം ഹൃദയാരോഗ്യത്തിന് ലൈംഗിക ബന്ധം നല്ല ഔഷധമാണെന്നുള്ളതാണ്. ആഴ്ചയില്‍ രണ്ടു തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു പുരുഷന് മാസത്തില്‍ ഒരിക്കല്‍ രതിയില്‍ ഏര്‍പ്പെടുന്ന ആളേക്കാള്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമത്രേ.
രതി ഒരു നല്ല വേദനാസംഹാരി കൂടിയാണെന്ന് അറിയുമോ? രതിമൂര്‍ച്ഛയുണ്ടാകുമ്പോള്‍ എല്ലാ വേദനകളും മറവിയിലേക്ക് പോകും. ശാരീരികവേദനകളും മാനസിക വ്യഥകളും മറക്കാന്‍ ഏറ്റവും മികച്ച മരുന്നാണ് ലൈംഗികബന്ധം. മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാനും രതി സഹായിക്കും. സ്ഥിരമായി അലട്ടുന്ന ജലദോഷം, ഇടവിട്ടുള്ള പനി ഇതൊക്കെ പ്രതിരോധശേഷിയുടെ കുറവുകൊണ്ട് ഉണ്ടാകുന്നതാണ്. ഇതിനൊക്കെ സെക്സ് ഒരു പരിഹാരമാണ്.
ജോലിസ്ഥലത്തും കുടുംബത്തിലുമുള്ള പ്രശ്നങ്ങള്‍ക്ക് കിടപ്പറയിലെത്തുന്നതോടെ ശമനമുണ്ടാകും. എല്ലാവിധ മാനസിക സംഘര്‍ഷങ്ങളെയും കുറയ്ക്കാനുള്ള മാന്ത്രികശക്തി രതിബന്ധത്തിനുണ്ട്. പങ്കാളിയുടെ ശരീരത്തിലൂടെ സുഖം തേടി യാത്രചെയ്യുമ്പോള്‍ എന്ത് സംഘര്‍ഷം? എന്ത് ദുഃഖം?
ലൈംഗികബന്ധത്തില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവരുടെ ആയുസ് വര്‍ദ്ധിക്കുമെന്ന് പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ചര്‍മ്മസംരക്ഷണത്തിനും സെക്സ് ഒരു വഴിയാണ്. സ്ത്രീയ്ക്കും പുരുഷനും സെക്സില്‍ ഏര്‍പ്പെട്ട ശേഷം കൂടുതല്‍ ശാന്തമായ ഉറക്കം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
`എന്തൊരു സ്ട്രക്ചര്‍ എന്‍റമ്മച്ചീ` എന്ന് ആരെക്കൊണ്ടും പറയിക്കാവുന്ന രീതിയില്‍ മികച്ച ബോഡിഷേപ്പ് ലഭിക്കുന്നതിന് സ്ത്രീകളെ ലൈംഗികബന്ധം സഹായിക്കും. ജിമ്മില്‍ പോകുന്നതിനേക്കാള്‍ നല്ല വ്യായാമമാണ് രതിയിലേര്‍പ്പെടുന്നതെന്ന് പറയുന്നത് വെറുതെയല്ല.
ലൈംഗിക ആരോഗ്യ വിദഗ്തനായ ഡോ: അരുണ്‍ ഗോഷ് പറയുന്നത് സെക്സ് മസിലുകള്‍ക്ക് റിലാക്സേഷന്‍ നല്‍കുമെന്നാണ്, ഇത് നമ്മുടെ പേശികളെ കൂടുതല്‍ സ്റ്റാമിന ഉള്ളതാക്കുമത്രേ. കൂടുതല്‍ ഉറപ്പും എല്ലുകള്‍ക്ക് നല്‍കാന്‍ സെക്സിനാകും.
ഇനി മറ്റൊരു രഹസ്യം നിങ്ങളുടെ പങ്കാളിയുടെ പുകവലി ശീലം മാറ്റിയെടുക്കാനും സെക്സിനാകും, എങ്ങനെയെന്നല്ലെ? നിങ്ങളുടെ ഭര്‍ത്താവിന്റെ ലൈംഗിക ഉത്തേജനം കുറയാന്‍ പുകവലി കാരണമാകുമെന്ന കാര്യം അവരോടു പറഞ്ഞു നോക്ക്.. തീര്‍ച്ചയായും അവര്‍ പുകവലി നിര്‍ത്തും.
പുരുഷ ലൈംഗിക അവയവതിലെക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സെക്സിനാകും. തന്മൂലം സെല്ലുകള്‍ നശിക്കുന്നത് തടയാനുമാകും. 1000 പുരുഷന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍ മൂന്നോ അധിലധികമോ തവണ ആഴ്ചയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് 65 വയസ്സിനു ശേഷവും ലൈംഗിക ജീവിതം സാധ്യമാണെന്നാണ്.
അടിക്കുറിപ്പ്
അവധിക്കാലമായതിനാലും കാലാവസ്ഥ അനുകൂലമായതിനാലും രതിയില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുകൂലമായ മാസമാണ് ആഗസ്റ്റ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.മാന്ദ്യകാലത്തും ആന്‍ സമ്മേഴ്സ് എന്ന ഷോപ്പിലെ ഈ മാസത്തെ പൊടി പൊടിക്കുന്ന കച്ചവടം തന്നെ സാക്ഷ്യം !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല