ഹൗസ് ഓഫ് കോമണ്‍സിന്റെ ടെലിഫോണ്‍ സംവിധാനം തകര്‍ത്ത് വനിത എംപിയ്ക്ക് രതിസന്ദേശമയച്ചയാളെ പോലീസ് തിരയുന്നു. ബ്രിട്ടണിലെ ടോറി എംപി ക്ലെയര്‍ പെറിയാണ് ഹാക്കറുടെ രതിസന്ദേശം കേള്‍ക്കേണ്ടിവന്നത്. ഹൗസ് ഓഫ് കോമണ്‍സിന്റെ ഫോണ്‍ ഹാക്ക് ചെയ്തയാള്‍ ക്ലെയര്‍ പെറിക്കുള്ള രതിസന്ദേശം ഫോണില്‍ സെറ്റ് ചെയ്ത് വെയ്ക്കുകയായിരുന്നു.
ടെലിഫോണ്‍ സംവിധാനം തകരാറിലായിരുന്നുവെങ്കിലും വോയിസ് മെയില്‍ സിസ്റ്റത്തിന് കുഴപ്പമില്ലായിരുന്നു. അതിലൂടെയാണ് ശബ്ദസന്ദേശം ലഭിച്ചത്- ക്ലെയര്‍ പെറി പറഞ്ഞു. കേട്ടാല്‍ അറയ്ക്കുന്ന രതിസന്ദേശമാണ് തനിക്ക് ലഭിച്ചതെന്ന് ക്ലെയര്‍ പെറി സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
ഹൗസ് ഓഫ് കോമണ്‍സിന്റെ ഫോണുകള്‍ ഹാക്ക് ചെയ്തതിന് പിന്നാലെ വനിത എംപിക്ക് രതിസന്ദേശം ലഭിക്കുകയും ചെയ്തതോടെ ലണ്ടന്‍ പോലീസ് കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ തുടങ്ങി. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീവ്രവാദി ആക്രമണം ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല