മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി ആഢംബര നൗകയില്‍ സെക്‌സ് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട് 28 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരില്‍ രണ്ടു പുരുഷന്മാരെയും മൂന്നൂ സ്ത്രീകളെയും വിവാഹ ബന്ധത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഒരു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷിക്കപ്പെട്ട രണ്ടു പേര്‍ പൊലീസുകാരാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാപം ചെയ്യുന്നതിനുള്ള വഴിയൊരുക്കിയെന്ന കുറ്റത്തിന് ഓരോരുത്തര്‍ക്കും കോടതി 2000 ദിര്‍ഹം വീതം പിഴ ചുമത്തി. ഇതില്‍ ഒമ്പതു പേര്‍ക്ക് 2000 ദിര്‍ഹം അധികം പിഴ ചുമത്തി. മദ്യം ഉപയോഗിച്ചതിനാണ് ഈ പിഴ. ഒക്ടോബറിലായിരുന്നു പാര്‍ട്ടി നടന്നത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 110 ബോട്ടില്‍ മദ്യം പിടിച്ചെടുത്തു. ഫോറന്‍സിക് തെളിവുകളായി ബെഡ്ഷീറ്റുകളും തുണികളും മറ്റും പൊലീസ് പിടിച്ചെടുത്തിരുന്നു.
പൊലീസ് പിടിയിലായ 15 പുരുഷന്മാര്‍ 21നും 43നും മധ്യേ പ്രായമുള്ളവരാണ്. ഇവരെല്ലാവരും തന്നെ യുഎഇ, ഇറാന്‍, കൊമറോസ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. 20നും 36നും മധ്യേ പ്രായത്തിലുള്ളവരാണ് സ്ത്രീകള്‍. യുഎഇ, യെമന്‍, ഒമാന്‍, സൗദി അറേബ്യ, മൊറോക്കോ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് സ്ത്രീകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല