1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2017

സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ വന്‍ പെണ്‍വാണിഭ വേട്ട, ബോളിവുഡ് നടിമാര്‍ ഉള്‍പ്പെട്ട വന്‍ സംഘം പിടിയില്‍. ബോളിവുഡ് നടിമാരായ റിച്ച സക്‌സേന, ശുഭ്ര ചാറ്റര്‍ജി എന്നിവരെയാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ആഡംബര ഹോട്ടലുകളായ താജ് ബഞ്ജാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മുഖകണ്ണിയായ ജനാര്‍ദന്‍ എന്ന ജനിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. നടമാര്‍ക്കൊപ്പം ഇവരുമായി ഇടപാടിന് എത്തിയവരെയും ഹോട്ടലുകളുടെ മാനേജര്‍മാരെയും ഏജന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലായിരുന്ന നടിമാര്‍ ഇടപാടുകള്‍ക്കായി തിങ്കളാഴ്ചാണ് ഹൈദരാബാദിലെത്തിയത്.

ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ മോനിക് കക്കാദിയ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇയാളെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കഴിഞ്ഞ ആറുമാസമായി സംഘം ഹൈദാരാബാദില്‍ സജീവമായി ഇടപാടുകള്‍ നടത്തിയിരുന്നെന്നാണു പോലീസ് പറയുന്നത്. ജൂണ്‍ 1:43 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് റിച്ച സക്‌സേന പ്രശസ്തയായത്. നിരവധി ബംഗാളി/ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ശുഭ്ര ചില ബോളിവുഡ് ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.