സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ വന്‍ പെണ്‍വാണിഭ വേട്ട, സിനിമാ നടി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. തൊടുപുഴക്കു സമീപം കദളിക്കാട് സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഇടനിലക്കാരന്റെ കൈയില്‍നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20 ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.
പാലക്കാട് സ്വദേശിയായ യുവതി, ഇടനിലക്കാരായ തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനന്‍, പുറപ്പുഴ സ്വദേശി ബാബു, ഇടപാടുകാരായ കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി അജീബ്, ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴക്ക് സമീപം തെക്കേമലയില്‍ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇതെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയില്‍നിന്ന് 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.
നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് വന്‍ റാക്കറ്റാണെന്നും പൊലീസ് സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല