ഒരു ദിവസം തൃപ്തിപ്പെടുത്തേണ്ടത് 50 പേരെ. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര കാറിന്റെ ഡിക്കിയില്‍ ശ്വാസം മുട്ടിയിരുന്ന്. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തു കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
ഗള്‍ഫിലെ ജോലി വാഗ്ദാനം വിശ്വസിച്ച് ദുബായില്‍ എത്തിപ്പെട്ട പെണ്‍കുട്ടികളാണ് പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍ പെട്ടത്. തിരക്കുള്ള ദിവസങ്ങളില്‍ ബോധം മറയും വരെ ഇടപാടുകാര്‍ക്കായി കിടന്നു കൊടിക്കേണ്ടി വരുമായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
പെണ്‍കുട്ടികളെ കെണിയിലാക്കുന്നതും ഇടപാടുകാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതും മലയാളികളാണ്. ഒരു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 50 ദിര്‍ഹമാണ് ഈടാക്കുക. ഒരു ദിവസം 50 ഇടപാടുകാരില്‍ കൂടുതല്‍ പെണ്‍കുട്ടികളെ സന്ദര്‍ശിക്കുമായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
50 ദിര്‍ഹത്തില്‍ പാതി പെണ്‍വാണിഭ സംഘം തട്ടിയെടുക്കും. ബാക്കി തുകയില്‍ യാത്ര, ഭക്ഷണം, മരുന്നുകള്‍, എന്നിവയുടെ ചെലവ് കിഴിച്ച് 12.5 ദിര്‍ഹമാണ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുക.
ആര്‍ത്തവ സമയത്തു പോലും ഇടപാടുകാരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുമായിരുന്നു. ഇല്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കും. ചെറുത്താല്‍ നാട്ടിലുള്ള വീട്ടുകാരെ അപകടപ്പെടുത്തുമെന്നാണ് ഭീഷണി. വീട്ടുകാരുമായി വല്ലപ്പോഴും ഏതാനും മിനിട്ടുകള്‍ ഫോണിന്റെ ലൗഡ്‌സ് സ്പീക്കറില്‍ സംസാരിക്കാന്‍ മാത്രമേ സമ്മതിക്കാറുള്ളു എന്ന് ഇരകള്‍ പറഞ്ഞു.
എറണാകുളം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടുക്കുന്ന വിവരങ്ങള്‍ ഉള്ളത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ കെണിയിലാക്കുന്ന റാക്കറ്റ് കേരള്‍ത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല