സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയിലെ മന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ സെക്രട്ടറി, പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തലവേദനയായി ‘സെക്‌സ് ടോയ്’ വിവാദം. വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്ന രാജ്യാന്തര വ്യാപാര മന്ത്രി മാര്‍ക് ഗാര്‍ണിയെക്കെതിരെ അന്വേഷണത്തിനു പ്രധാനമന്ത്രി തെരേസ മേയ് ഉത്തരവിട്ടു. മാര്‍ക്കിന്റെ സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സണാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രണ്ട് ‘സെക്‌സ് ടോയ്’ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ‘മെയിലി’നു നല്‍കിയ അഭിമുഖത്തില്‍ കാരളിന്‍ പറഞ്ഞു. അതേസമയം ഒരു ടെലിവിഷന്‍ ഷോയെപ്പറ്റി സംസാരിക്കുന്നതിനിടെ അതുമായി ബന്ധപ്പെട്ടാണ് ലൈംഗികച്ചുവയോടെ സംസാരിച്ചതെന്ന വാദവുമായി മന്ത്രി രംഗത്തെത്തി. സെക്‌സ് ടോയ് വാങ്ങാന്‍ പറഞ്ഞത് തമാശയായി കണ്ടാല്‍ മതിയെന്നും മാര്‍ക്ക് വ്യക്തമാക്കി.
എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് തന്നെ പറഞ്ഞുവിട്ട് മന്ത്രി പുറത്തു കാത്തു നിന്നതായും കാരളിന്‍ പറയുന്നു. ഇതാര്‍ക്കു വേണ്ടിയാണെന്ന് തന്നോടു പറയുകയും ചെയ്തു. ഈ സംഭവത്തെ തമാശയായി കാണാനാകില്ല. അത്തരത്തിലായിരുന്നില്ല മന്ത്രിയുടെ സംസാരമെന്നും കാരളിന്‍ പ്രതികരിച്ചു. 2010 ല്‍ നടന്ന സംഭവം ഇപ്പോള്‍ പുറത്തുവിടുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആണെന്നാണ് മാര്‍ക്കിന്റെ വാദം.
മറ്റു മന്ത്രിമാരും മാര്‍ക്കിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മന്ത്രിമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. രാഷ്ട്രീയത്തില്‍ ഇത്തരം സംഭവങ്ങള്‍ ഏറുകയാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരുതരത്തിലുള്ള ലൈംഗികാക്രമണങ്ങളും വച്ചുപൊറുപ്പിക്കാകാനില്ലെന്ന് തെരേസ മേയ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല