സ്വന്തം ലേഖകന്‍: പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികക്ക് അമേരിക്കയില്‍ തടവ്. യു.എസിലെ ഗ്രീലിയില്‍ മിഡില്‍ സ്‌കൂള്‍ അധ്യാപികയായ കത്രീന ബാര്‍ഡോസ് എന്ന 25 കാരിയാണ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
അമ്പത് തവണയോളം കുട്ടിയുമായി അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് 2015 മെയ് മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു കുടുംബാംഗത്തെ പോലെ വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
2014 മുതലാണ് ഇവര്‍ വിദ്യാര്‍ത്ഥിയുമായി ബന്ധം തുടങ്ങിയത്. പ്രണയത്തകര്‍ച്ചയെ തുടര്‍ന്നാണ് ഇവര്‍ വിദ്യാര്‍ത്ഥിയുമായി ബന്ധം സ്ഥാപിച്ചെതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കത്രീനയുടെ പേരില്‍ ആരോപിക്കപ്പെട്ട നാല് കുറ്റങ്ങളില്‍ ഒന്നിനാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. ഇനിയുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഇവര്‍ക്ക് 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല