സ്വന്തം ലേഖകന്‍: ഹൃതിക് റോഷന്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ രണ്ടാമത്തെ പുരുഷന്‍, പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ സല്‍മാനും ഷാരൂഖും. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേള്‍ ഐ പ്രസിദ്ധീകരിച്ച ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്മാരുടെ പട്ടികയിലാണ് ഹൃതിക് റോഷന്‍ രണ്ടാമതെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒന്നാമനായിരുന്ന ഹൃതികിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ പാക് വംശജനായ ബ്രിട്ടീഷ് ഗായകന്‍ സയിന്‍ മാലികാണ് ഇത്തവണ ഒന്നാമന്‍. ഏറെ പ്രസിദ്ധമായ വണ്‍ ഡയറക്ഷന്‍ എന്ന ബാന്റിലെ മുന്‍ അംഗമാണ് യാസിന്‍ മാലിക്. മാതാപിതാക്കള്‍ പാകിസ്താനികളാണ്. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് 22 കാരനായ സയിന്‍ മാലികിന്റെ താമസം.
പാകിസ്താനി ഗായകനും പാട്ടെഴുത്തുകാരനും സംഗീതജ്ഞനും ഒക്കെയായ അലി സഫര്‍ ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യക്കാരനായ ബരുണ്‍ സോബ്ത്തിയാണ് പട്ടികയിലെ നാലാം സ്ഥാനക്കാരന്‍. ടിവി സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ ആളാണ് സോബ്ത്തി. ബോളിവുഡ് സിനിമകളില്‍ സജീവമാണിപ്പോള്‍. 2013 ലെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു.
ടിവി സീരിയലുകളിലൂടെ തന്നെ പ്രസിദ്ധനായ വ്യക്തിയായ വിവിയന്‍ സേന ഇത്തവണത്തെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. പാക് സിനിമ താരവും നിര്‍മാതാവും മോഡലും ഒക്കെയായ ഫവാദ് ഖാനാണ് ഇത്തവണ ആറാം സ്ഥാനത്ത്.
ഇന്ത്യയുടെ സ്വന്തം മസില്‍ ഖാന്‍ സല്‍മാന്‍ ഖാന്‍ ഏഴാം സ്ഥാനത്തുണ്ട്. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ആണ് ഇത്തവണത്തെ പട്ടികയില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കിയത്. തൊട്ടുപുറകില്‍ പട്ടികയിലെ ഏറ്റവും പ്രായമേറിയ താരമായി ഷാറൂഖ് ഖാനുമുണ്ട്. ടെലിവിഷന്‍ രംഗത്ത് നിന്നുള്ള മറ്റൊരാള്‍ കൂടി ആദ്യ പട്ടികയില്‍ ഇടം നേടി. ഇന്ത്യക്കാരനായ ഗുര്‍മീത് ചൗധരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല