ഫോണില്‍നിന്ന് ഫോണിലേക്ക് കൈമാറുന്നത് എന്തൊക്കെയാവാം. അത് കൈമാറുന്നത് ആരൊക്കെ തമ്മിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ് ശരിയായ ഉത്തരം. എന്നാല്‍ ബ്രിട്ടണിലെ പെണ്‍കുട്ടികള്‍ തമ്മിലാണ് ഇത് കൈമാറുന്നതെങ്കില്‍ ഉത്തരത്തിനുവേണ്ടി അധികം ആലോചിക്കേണ്ടിവരില്ല. അത് രതിസംബന്ധമായ കാര്യങ്ങള്‍ മാത്രമായിരിക്കും. ബ്രിട്ടണിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെതന്നെ രതിചിത്രങ്ങള്‍ പരസ്പരം കൈമാറുന്നതായാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ബ്രിട്ടണിലെ പെണ്‍കുട്ടികളുടെ ഈ സ്വഭാവമാണ് ഏറ്റവും പുതിയ സാമൂഹിക പ്രശ്നമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കുട്ടികളെ ലൈംഗീകചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നതില്‍നിന്ന് രക്ഷിക്കുന്നതിനുള്ള സംഘടനകളുടെ മേധാവികളും മറ്റും ഈയൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പന്ത്രണ്ട് വയസും അതിനടുത്തും പ്രായമുള്ള പെണ്‍കുട്ടികള്‍ അവരുടെ നല്ലതല്ലാത്ത ചിത്രങ്ങള്‍ തങ്ങളുടെ ആണ്‍സുഹൃത്തുകള്‍ക്കുപോലും അയക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലും വളരെ പെട്ടെന്ന് എത്തുന്നുണ്ട്. അങ്ങനെ പെണ്‍കുട്ടികളുടെ ചെറുതമാശകള്‍ ഇന്‍റര്‍നെറ്റിലെ ചൂടന്‍താരമായി മാറുന്നു. അല്പം മുതിരുമ്പോഴാണ് കാര്യങ്ങളുടെ ഗൌരവം പലപ്പോഴും കുട്ടികള്‍ മനസിലാക്കുന്നത്. കോളേജിലും മറ്റും പഠിക്കുന്ന പല പെണ്‍കുട്ടികളുടെ തങ്ങള്‍ പതിനാല് വയസുള്ളപ്പോള്‍ രതിചിത്രങ്ങള്‍ ആണ്‍ സുഹൃത്തുകള്‍ക്ക് അയച്ചിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല