സ്വന്തം ലേഖകന്‍: യുഎസ് വിമാനത്തില്‍ 16 കാരിക്കു നേരെ ലൈംഗിക പരാക്രമം, ഇന്ത്യന്‍ ഡോക്ടര്‍ പിടിയില്‍. വിമാനയാത്രയ്ക്കിടയില്‍ തൊട്ടടുത്ത സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച ഇന്ത്യന്‍ ഡോക്ടര്‍ വിജകുമാര്‍ കൃഷ്ണപ്പ (28) ആണു പിടിയിലായത്. കോടതി പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.
ജൂലൈ 23നു സിയാറ്റിലില്‍നിന്നു ന്യൂജഴ്‌സിയിലേക്കു പോവുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്ന വാഷിങ്ടന്‍കാരിയെയാണ് ഇയാള്‍ ശല്യപ്പെടുത്തിയത്. പെണ്‍കുട്ടി വിമാന ജീവനക്കാരോടു പരാതി പറഞ്ഞതിനെ തുടര്‍ന്നു സീറ്റ് മാറി നല്‍കി. നെവാര്‍ക്കില്‍ വിമാനം ഇറങ്ങിയ ഉടന്‍ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ ഡോക്ടര്‍ സ്ഥലംവിട്ടു. ഇയാളെ തടഞ്ഞുവയ്ക്കാതിരുന്നതിനു വിമാനക്കമ്പനിക്കു മാതാപിതാക്കള്‍ പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ബോധപൂര്‍വം ലൈംഗിക സ്പര്‍ശനത്തിനു മുതിര്‍ന്നുവെന്നു കാട്ടി എഫ്ബിഐ കേസെടുത്തു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഡോക്ടര്‍ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കു യുഎസിലെ വിദഗ്ധരില്‍നിന്നു പരിശീലനം ലഭിക്കാന്‍ അനുവദിച്ചിട്ടുള്ള ഫെലോഷിപ് പ്രകാരം ഇന്ത്യയില്‍ നിന്നെത്തിയതാണ് കൃഷ്ണപ്പ. കേസ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കൃഷ്ണപ്പ ഇലക്ട്രോണിക് നിരീക്ഷണത്തിലായിരിക്കുമെന്നും നെവാര്‍ക്കിലെ ഫെഡറല്‍ കോടതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല