സ്വന്തം ലേഖകന്‍: ആസ്ട്രിയയില്‍ പത്തു വയസുകാരനെ ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥി പീഡിപ്പിച്ചു, ലൈംഗിക ആവശ്യം നിറവേറ്റിയതാണെന്ന് പ്രതിയുടെ മൊഴി. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് ഇറാഖില്‍ നിന്നുള്ള അഭയാര്‍ത്ഥി ഒരു ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ഒരു ‘ലൈംഗിക അത്യാവശ്യമായിരുന്നു’ പീഡനം എന്ന് പ്രതി പോലീസില്‍ മൊഴി നല്‍കുകയും ചെയ്തു. സ്വമ്മിങ് പൂളില്‍ വച്ചാണ് പത്തു വയസുകാരന്‍ പീഡനത്തിന് ഇരയായത്. പൂളിന് സമീപം കരഞ്ഞുകൊണ്ടിരുന്ന ബാലനെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ പ്രതി സ്വിമ്മിങ് പൂളില്‍ സന്തോഷത്തോടെ സമയം ചിലവഴിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതിയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ചോദ്യം ചെയ്യവെയാണ് പീഡനത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രതിയുടെ മൊഴി. ‘താന്‍ മാസങ്ങളായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. അതിനാല്‍ അതൊരു ലൈംഗിക അത്യാവശ്യമായിരുന്നു’വെന്ന് പ്രതി പറയുന്നു.
അറസ്റ്റിലായ പ്രതി വിയന്നയില്‍ ഒരു ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് ഇറാഖില്‍ ഒരു ഭാര്യയും മകളുമുണ്ട്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഇയാള്‍ സെപ്റ്റംബര്‍ അഞ്ചിനാണ് വിയന്നയില്‍ എത്തിയത്. അഭയാര്‍ത്ഥികള്‍ക്കെതിരായ വികാരം ഓസ്ട്രിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല