സ്വന്തം ലേഖകന്‍: വിമാനത്തില്‍ പീഡനശ്രമം, പ്രതിയുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട് പ്രശസ്ത ടിവി താരം. കളേഴ്‌സ് ചാനലിലെ ഉത്തരന്‍ എന്ന പരമ്പരയിലെ താരമായ ടിന ദത്തക്ക് മുംബൈയില്‍നിന്നും രാജ്‌കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്‌സില്‍ വച്ചാണ് ദുരനുഭവം ഉണ്ടായത്.
താരത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ ടിനയുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുകയായിരുന്നു. ടിന പ്രതികരിച്ചതോടെ വിമാനത്തിലെ ജീവനക്കാര്‍ ഇടപ്പെട്ടു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാതെ സീറ്റില്‍ നിന്നും മാറ്റി ഇരുത്തുകമാത്രമാണ് ചെയ്തത്. പൈലറ്റിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ടിന പറഞ്ഞു. സംഭവം ടിന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിയുന്നത്.
മുബൈയില്‍ നിന്ന് രാജ്‌കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്‌സില്‍ വെച്ച് ഇയാള്‍ തന്റെ ശരീര ഭാഗങ്ങളില്‍ കയറിപ്പിടിക്കുകയായിരുന്നെന്നാണ് ടിന ദത്ത ആരോപിക്കുന്നത്. താനും തന്റെ മാനേജരും വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഞങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഇയാള്‍ ശരീരത്തില്‍ കയറിപ്പിടിച്ചത്. ആദ്യം ഞാന്‍ കരുതിയത് വല്ല കുട്ടികളുമായിരിക്കുമെന്നാണ്. എന്നാല്‍ തിരിഞ്ഞ് നോക്കിയപ്പോഴാണ് അതൊരു പുരുഷനാണെന്ന് മനസ്സിലായതെന്ന് ടിന ദത്ത പറയുന്നു.
ഉടനെ തന്നെ എയര്‍ഹോസ്റ്റസുമാരെ വിളിച്ച് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. അവര്‍ അയാളെ മാറ്റി ഇരുത്താനാണ് ശ്രമിച്ചത്. പരാതിയുമായി പൈലറ്റിനെ സമീപിച്ചെങ്കിലും അദ്ദേഹത്തില്‍ നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും താരം പറഞ്ഞു. ഇതേ വിമാനത്തില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തിലൊരു ദുരനുഭവും ഉണ്ടാകുന്നത്. യാത്രക്കാര്‍ക്ക് യാതൊരു സുരക്ഷയും ഉറപ്പ് വരുത്താത്ത ജെറ്റ് എയര്‍വേഴ്‌സിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും യുവതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല