സ്വന്തം ലേഖകന്‍: മലപ്പുറത്തെ തിയറ്ററില്‍ ബാലികയ്ക്ക് ക്രൂരപീഡനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പീഡിപ്പിച്ചത് ആഡംബര വാഹനത്തിലെത്തിയ ആള്‍. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പം ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ചങ്ങരംകുളം പോലീസാണ് കേസെടുത്തത്.തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്.
ആഡംബര വാഹനത്തില്‍ വന്ന ഒരാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഏപ്രില്‍ 26ന് പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പോലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. സംഭവത്തില്‍ പരാതി പരിഗണിക്കാതിരുന്ന ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതി തൃത്താല സ്വദേശി മൊയ്തീനാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിനിരയായത് അമ്മയുടെ അറിവോടെ തന്നെയെന്നാണ് സൂചന. പ്രതിയായ മൊയ്തീന്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് സ്ഥിരീകരിച്ചത്. 40 വയസ്സോളം പ്രായം തോന്നുന്ന സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്.
മലപ്പുറത്തെ തിയേറ്ററില്‍ ഏപ്രില്‍ 18നാണ് ക്രൂര സംഭവം അരങ്ങേറിയത്. മധ്യവയസ്സ് പ്രായമുള്ള ഒരാളാണ് വീഡിയോയില്‍ കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യുന്നത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീയുടെ അറിവോടെയാണെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്. തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല