സ്വന്തം ലേഖകന്‍: മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍. മുംബൈ വെസ്റ്റ് ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ നിയോഗിച്ചത്. ആഗസ്റ്റ് 20 ന് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ രാംചരണ്‍ അമ്മയെയും രണ്ടാനമ്മയെയും ബന്ധുക്കളായ നിരവധി സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
പീഡനം സഹിക്കാനാകാതെ ഇവര്‍ മൂത്തമകന്‍ സീതാറാമുമായി ചേര്‍ന്ന് രാംചരണിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താന്‍ നല്‍കിയത്. സീതാറാമിന്റെ സുഹൃത്തുക്കളായ കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നിവരുള്‍പ്പെട്ട സംഘത്തിനായിരുന്നു ക്വട്ടേഷന്‍. ആഗസ്റ്റ് 20 ന് ക്വട്ടേഷന്‍ സംഘം രാംചരണെ ടെമ്പോയില്‍ കയറ്റി ജാനകിപദയിലെ ഒരു ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതശരീരം അവിടെത്തന്നെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു.
അടുത്ത ദിവസം വാലിവ് പൊലീസ് രാംചരന്റെ മൃതദേഹം കണ്ടെത്തി. അജ്ഞാത മൃതദേഹം കണ്ടെത്തിയതായുള്ള വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പൊലീസ് താനെയിലും പരിസര പ്രദേശങ്ങളിലും പതിക്കുകയും ചെയ്തു. സെപ്റ്റംബര്‍ പതിനാലിനാണ് കൊല്ലപ്പെട്ടത് രാംചരനാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയും കൊലയാളികളും പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല