മദ്യത്തിന്റെ ലഹരിയിലായ പതിനഞ്ചുകാരിയുടെ നഗ്നചിത്രം പിടിക്കുകയും കൂട്ടബാലാസംഘം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഏഷ്യന്‍ വംശജരായ ആറു പേര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ഇതിനാസ്പദമായ വീഡിയോയും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വീഡിയോവില്‍ കുട്ടി നഗ്നയായി കിടക്കുന്നതും ആറു പേരും അവളെ നോക്കി ചിരിക്കുന്നതും തൊടുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വസ്ത്രങ്ങള്‍ തിരികെ നല്‍കുവാനും പോകുന്നതിനു അനുവദിക്കുവാനും കേഴുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ജഡ്ജിയെപ്പോലും അതീവ ദുഃഖത്തിലാഴ്ത്തി.
അലി റഹ്മാന്‍(26), സഹോദരന്‍ ഹസന്(18), ഹുസൈന്(45), ഫൈസര്‍ യൂനസ്(23), സാകിബ്‌ഹുസൈന്(31), വാഹിദ് ഹുസൈന്(19) എന്നിവരാണ് ഈ ലൈംഗികാപവാദകേസില്‍ കുടുങ്ങി ഇപ്പോള്‍ വിചാരണ നേരിടുന്നത്. ഉറുദു, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളില്‍ സംസാരിക്കുന്ന വീഡിയോ ജൂറി പരിശോധിക്കുകയുണ്ടായി. പ്രോസിക്യൂട്ടര്‍ ആയ ബെറ്റി പറയുന്നത് പെന്കുട്ടിയ്ടെ ധാരാളം ചിത്രങ്ങളും വീഡിയോകളും എടുത്തതില്‍ ഒന്ന് മാത്രമാണ് കണ്ടെത്താനായത് എന്നാണ്.
പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു എന്നുള്ളത് തെളിഞ്ഞിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. 2010 മെയ് 11 നാണ് സംഭവം നടന്നത്. ഒരു സുഹൃത്തിനൊപ്പം മദ്യം കഴിച്ച കുട്ടിയെ അലി റഹ്മാന്‍ വീട്ടിലേക്കു കൊണ്ട് വരികയായിരുന്നു. സുഹൃത്ത് പിന്നീട് ഈ കുട്ടിയുടെ മൊബൈലും കൊണ്ട് വീട് വിട്ടിറങ്ങി. ലഹരി ഇറങ്ങുന്നത് വരെ കുട്ടി ഉറങ്ങട്ടെ എന്നായിരുന്നു സുഹൃത്ത് പറഞ്ഞിരുന്നത്. നടക്കാന്‍ പോലും സാധിക്കാതിരുന്ന കുട്ടിയോട് റഹ്മാന്‍ വിശ്രമിക്കുവാന്‍ അങ്ങോട്ട് പോയി പറയുകയായിരുന്നു.
അതിനു ശേഷം റഹ്മാന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഈ പെണ്‍കുട്ടിയെ കാഴ്ച വയ്ക്കുകയായിരുന്നു. അതിനു ശേഷം റഹ്മാനും കുട്ടിയെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും മറ്റു ചില ആവശ്യങ്ങള്‍ മൂലം റഹ്മാന്‍ മുറി വിടുകയായിരുന്നു. ലഹരിയിലായതിനാല്‍ പെണ്‍കുട്ടിക്ക് പലതും ഓര്‍മയില്ല. ഉണരുമ്പോള്‍ തന്നെ രണ്ടു പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പിറ്റേ ദിവസം പുലര്‍ച്ചയോടെ പോലീസ് കുട്ടിയെ റഹ്മാന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല