സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ യുവതിയെ പീഡിപ്പിച്ചു, 23 കാരന്‍ പിടിയില്‍. ആരോപണ വിധേയനായ 23 കാരനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അന്നു തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും വാര്‍ത്ത് പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
പാര്‍ലമെന്റിലെ ഒരു എം.പിയുടെ സഹായിയാണ് പ്രതിയെന്നാണ് സൂചന. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇയാളെ ജനുവരി വരെ ജാമ്യത്തില്‍ വിട്ടതായും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതായി ഹൗസ് ഓഫ് കോമണ്‍സ് വക്താവും വ്യക്തമാക്കി. പോലീസുമായി പാര്‍ലമെന്റ് സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ലമെന്റ് മന്ദിരത്തില്‍ വെള്ളിയാഴ്ച നടന്നതായി ആരോപിക്കപ്പെടുന്ന വ്യക്തി കെന്റില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി മക്കിന്‍ലേയുടെ സ്റ്റാഫില്‍പ്പെട്ടയാളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും മറ്റു വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നുമുള്ള നിലപാടിലാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല