സ്വന്തം ലേഖകന്‍: ഹോളിവുഡിന് ഇത് ലൈംഗിക പീഡനക്കാലം, നടന്‍ കെവിന്‍ സ്പാസിക്കെതിരെ ലൈംഗികാ ആരോപണവുമായി നടനും സംവിധായകനുമായ ടോണി മൊന്റാന. 2003ല്‍ സ്പാസി തനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു ടോണിയുടെ ആരോപണം. നേരത്തെ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത് ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു.
ലോസ് ആഞ്ചല്‍സിലെ കൊറോനെറ്റില്‍ ഒരു ഡോക്യുമെന്ററി എഡിറ്റു ചെയ്യവെ സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുവന്ന സ്പാസി തന്റെ ശരീരത്തില്‍ കൈചുറ്റി കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടതായി ടോണി വെളിപ്പെടുത്തി. അതിനു പിന്നാലെ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പാസി സ്പര്‍ശിച്ചെന്നും മൊന്റാന റഡാറിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഈ സമയം സ്പാസി മദ്യലഹരിയിലായിരുന്നെന്നും മൊന്റാന ഓര്‍ത്തെടുക്കുന്നു.
നേരത്തെ, സ്റ്റാര്‍ ട്രെക്ക് ഫെയിം ആന്റണി റാപ്, യുഎസ് ന്യൂസ് അവതാരകനായ ഹീതര്‍ അണ്‍റുഹിന്റെ ഒരു ബന്ധു തുടങ്ങിയവര്‍ സ്പാസിക്കു നേരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. സ്പാസി 14 മത്തെ വയസില്‍ തുടര്‍ച്ചയായി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് ആന്റണി റാപ് ആരോപിക്കുന്നത്. ഇതേ തുടര്‍ന്നു താന്‍ സ്വവര്‍ഗാനുരാഗിയാണെന്നു സ്പാസി വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല