സ്വന്തം ലേഖകന്‍: ലൈംഗിക അതിക്രമ ആരോപണത്തില്‍ കുടുങ്ങി സ്‌കൂപ്പ് വൂപ്പ് സഹ സ്ഥാപകന്‍, പരാതി നല്‍കിയത് സ്‌കൂപ്പ് വൂപ്പ് ജീവനക്കാരി. സ്‌കൂപ്പ് വുപ്പ് സഹ സ്ഥാപകന്‍ സുപ്രാം പാണ്ഡേയ്ക്ക് എതിരെയാണ് ലൈംഗീക അതിക്രമത്തിനു കേസെടുത്തത്. ഇതേ സ്ഥാപനത്തിന്റെ മറ്റൊരു സഹ ഉടമയ്‌ക്കെതിരെയും ഈ കേസില്‍ പോലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കൂപ്പ് വൂപ്പിലെ തന്നെ സീനിയര്‍ എക്‌സിക്യൂട്ടീവ് ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. സ്ഥാപനത്തില്‍ രണ്ടു വര്‍ഷമായി ഇവരില്‍ നിന്ന് ആഭാസകരമായ സന്ദേശങ്ങളും പെരുമാറ്റവും ഉണ്ടായതായി പരാതിയില്‍ വ്യക്തമാക്കുന്നു. തന്റെ ലൈംഗീകതയെക്കുറിച്ച് പാണ്ഡേ പരസ്യമായി പറഞ്ഞുവെന്നും പരാതയില്‍ പറയുന്നു.
വസന്ത് കുഞ്ച് പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഇടത്തില്‍ ഏറെ വായനക്കാരുള്ള വെബ്‌സൈറ്റാണ് സ്‌കൂപ്പ് വൂപ്പ്. അടുത്തിടെ ടിവിഎഫ് ഡിജിറ്റല്‍ മീഡിയ ഉടമയായ അരുണാഭ് കുമാറും ലൈംഗീക അതിക്രമ കേസില്‍ പോലീസ് പിടിയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല