1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2016

സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ മകള്‍ക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശം, അയച്ചയാളെ ഫേസ്ബുക്കിലൂടെ തുറന്നുകാട്ടി ശര്‍മിഷ്ഠ മുഖര്‍ജി. ഓണ്‍ലൈനില്‍ അശ്ലീല സന്ദേശങ്ങളയച്ച് ശല്യം ചെയ്തയാള്‍ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഡല്‍ഹി കോണ്‍ഗ്രസ് വക്താവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത്.

ഫേസ്ബുക്കിലാണ് പാര്‍ഥ മണ്ഡല്‍ എന്നയാളുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ശര്‍മിഷ്ഠ പോസ്റ്റ് ചെയ്തത്. അപരിചിതനായ ഒരാള്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ തനിക്ക് അശ്ലീല സന്ദേശം അയക്കുന്നതായി ശര്‍മിഷ്ഠ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ആദ്യം ഇയാളെ അവഗണിക്കാനാണ് തീരുമാനിച്ചതെന്നും എന്നാല്‍, തന്റെ മൗനം മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രേരണയാകുമെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും അവര്‍ എഴുതി.

ഇയാളെ ഫെയ്‌സ്ബുക്കില്‍ ബ്‌ളോക് ചെയ്തതുകൊണ്ട് മാത്രമായില്ലെന്നും പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയ ശര്‍മിഷ്ഠ തന്റെ പോസ്റ്റ് ഷെയര്‍ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. മെസേജില്‍ ഇയാളുടെ വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെട്ട ശര്‍മിഷ്ഠ പൊലീസിന് കിട്ടിയ പരാതികളുടെ മുന്‍ഗണനാക്രമം അനുസരിച്ച് നടപടിയെടുത്താല്‍ മതിയെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.