1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സൗത്ത് യോര്‍ക്ക്‌ഷെയര്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് കീഴില്‍ കമന്റായിട്ടാണ് എഡ്‌ലിംഗ്ടണിലുള്ള ഷേന്‍ വാര്‍ഡ് എന്നയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. നിയമം വഴിയായി ഇരകളുടെ സ്വകാര്യതയെ സംരക്ഷച്ചിട്ടുള്ളതാണ്.

സെക്ഷ്വല്‍ ഒഫന്‍സസ് അമന്‍മെന്റ് ആക്ട് 1992 പ്രകാരമാണ് ഷേന്‍ വാര്‍ഡിനെതിരെ കേസെടുത്തിരിക്കുന്നത്. ജുലൈ 21ന് ഇയാളോട് ഡോണ്‍കാസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷേന്‍ വാര്‍ഡിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പേജില്‍ കമന്റിടുന്നത് സ്വാഗതാര്‍ഹമാണെങ്കിലും മറ്റൊരാളുടെ സ്വകാര്യതയെ ഹനിക്കുന്ന നീചമായ പ്രവര്‍ത്തികളെ വെച്ചുപൊറുപ്പിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.