സ്വന്തം ലേഖകന്‍: മുന്‍നിര ഇന്ത്യന്‍ കമ്പനികളില്‍ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിഫ്റ്റിയില്‍ ആദ്യ 50 സ്ഥാനങ്ങിലുള്ള കമ്പനികളിലെ സ്ത്രീ ജീവനക്കാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഐടി, ബാങ്കിംഗ് കമ്പനികളില്‍ 80% വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വരുന്നതായി കണക്കുകള്‍ പറയുന്നു.
മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 525 പരാതികളാണ് ആകെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26% കൂടുതലാണിത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് വിപ്രോയില്‍ നിന്നാണ്. 111 പരാതികള്‍. 87 പരാതികളുമായി ഐസിഐസിഐ ബാങ്ക് രണ്ടാം സ്ഥാനത്തും 62 പരാതികളുമായി ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്തുമുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ടിസിഎസിലും പരാതികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായി.
സ്ത്രീ ജീവനക്കാര്‍ ജോലിസ്ഥലത്തു നേരിടുന്ന പീഡനങ്ങള്‍ തടയാനായി 2013 ല്‍ നടപ്പിലാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി ടിസിഎസ് പോലുള്ള കമ്പനികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും 10 % മുതല്‍ 15 % വരെ കമ്പനികള്‍ ഈ നിയമം പാലിക്കാന്‍ സന്നദ്ധരായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല