സ്വന്തം ലേഖകന്‍: റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മലയാള ചിത്രം സെക്‌സി ദുര്‍ഗക്ക് പരമോന്നത പുരസ്‌കാരം, അപൂര്‍വ നേട്ടവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക് നാല്‍പത്ത?ഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.
ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സിനിമകള്‍ മത്സരത്തിനുണ്ടായിരുന്നു. 40,000 യൂറോയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രം ഇന്ത്യന്‍ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ഒരു രാത്രിയില്‍ പെണ്‍കുട്ടിക്കും കാമുകനും നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് സെക്‌സി ദുര്‍ഗയെ കുറിച്ച് നേരത്തേ മികച്ച അഭിപ്രായം പങ്കുവെച്ചിരുന്നു.
ഏഷ്യയില്‍ നിന്നുള്ള ഏക ചിത്രമായാണ് സെക്‌സി ദുര്‍ഗ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. പുരസ്‌കാരം മലയാളത്തിലെ സ്വതന്ത്ര സിനിമാ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സനല്‍ കുമാര്‍ ശശിധരന്റെ ആദ്യ ചിത്രമായ ഒരാള്‍പ്പൊക്കം മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും രണ്ടാമത്തെ ചിത്രമായ ഒഴിവുദിവസത്തെ കളി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല