നമ്മുടെ അറിവില്‍ നിഴല്‍ സൃഷ്ടിക്കാത്തതായ വസ്തുക്കള്‍ ഒന്നുമില്ല. എന്നാല്‍ നിഴല്‍ സൃഷ്ടിക്കപ്പെടാത്ത കെട്ടിടത്തിന്റെ ഡിസൈനിലൂടെ പ്രകൃതിയെയും വെല്ലുവിളിച്ചിരിക്കുകയാണിപ്പോള്‍ മനുഷ്യര്‍. ഈ ആര്‍ക്കിടെക്ടുകള്‍ പറയുന്നത് പോലെ കെട്ടിടനിര്‍മ്മാണം നടത്തിയാല്‍ നിഴലുണ്ടാകില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കെട്ടിടങ്ങളില്‍ തട്ടി സൂര്യപ്രകാശം നില്‍ക്കുകയാണ്. അതുകൊണ്ട് ഭൂമിയുടെ പലഭാഗങ്ങളിലും സൂര്യപ്രകാശം എത്തുന്നില്ല. സസ്യങ്ങളുടെയും സൂക്ഷമജീവികളുടെയും മറ്റും വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്.
അതാണ് നിഴല്‍ സൃഷ്ടിക്കാത്ത സൂര്യപ്രകാശം നിലത്തെത്തുന്ന തരത്തിലുള്ള ഡിസൈന്‍ ആര്‍ക്കിട്ടെക്ടുകള്‍ രൂപീകരിക്കാന്‍ കാരണം. 230ലേറെ പുതിയ ബഹുനില മന്ദിരങ്ങള്‍ ഉടന്‍തന്നെ ലണ്ടനില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യും. ഇതുകൂടി മുന്നില്‍ കണ്ടാണ് ആര്‍ക്കിടെക്ടുകളുടെ മുന്‍കരുതല്‍. രണ്ടു കെട്ടിടങ്ങളുടെ രൂപരേഖയാണ് ഇവരുടെ കൈയ്യില്‍ ഇപ്പോഴുള്ളത്. അടുത്തടുത്തായി നില്‍ക്കുന്ന രണ്ടു കെട്ടിടങ്ങളിലൊന്നിന്റെ നിഴല്‍ സൂര്യ പ്രകാശത്തിന്റെ പ്രതിഫലനത്തിലൂടെ ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ഒരു കെട്ടിടം വലിയൊരു കണ്ണാടിയായി ഇവിടെ പ്രവര്‍ത്തിക്കും. എന്നാല്‍ ആപത്കരമായ പ്രകാശം ഉണ്ടാവുകയുമില്ല. ഇത്തരത്തിലുള്ള ആദ്യ ബില്‍ഡിംഗ് ഉടന്‍ തന്നെ ഗ്രീനിച്ചില്‍ ആരംഭിക്കാനാണ് പദ്ധതി. എന്നാല്‍ ലോകത്തെവിടെയും ഈ സാങ്കേതികവിദ്യ പ്രായോഗികമാകുമെന്നാണ് സാങ്കേതികവിദദഗ്ദ്ധര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല