1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012

കുടുംബത്തിന്റെ മാനം കാക്കാനായി മാതാപിതാക്കള്‍ ഷഫീല അഹമ്മദിനെ കൊന്നുവെന്ന വാദം ഷഫീലയുടെ മറ്റൊരു സഹാദരി മെവിഷ് അഹമ്മദ് നിക്ഷേധിച്ചു. പാശ്ചാത്യ ജീവിതശൈലി അനുകരിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ഷഫീലയെ കൊലപ്പെടുത്തിയതായി ആരോപിച്ച് എഴുതിയ ഡയറികുറുപ്പുകള്‍ വെറു കഥകള്‍ മാത്രമാണന്നും മെവിഷ് കോടതിയില്‍ ബോധിപ്പിച്ചു. ഷഫീലയെ മാതാപിതാക്കള്‍ സഹോദരങ്ങളുടെ മുന്നിലിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ടതായി മറ്റൊരു സഹോദരി അലീഷ അഹമ്മദ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഷഫീലയുടെ കൊലപാതകത്തില്‍ മാതാപിതാക്കളായ ഇഫ്തിക്കറും ഫര്‍സാനയും വിചാരണ നേരിടുകയാണ്.
ഇഫ്തിക്കറിന്റേയും ഫര്‍സാനയുടേയും മൂന്നാമത്തെ മകളാണ് മെല്‍വിഷ്. ഷഫീലയുടെ തിരോധാന സമയത്ത് പന്ത്രണ്ട് വയസ്സുകാരിയായ മെല്‍വിഷ് എഴുതിയ കത്തുകളും ഡയറിക്കുറിപ്പുകളും പോലീസ് കോടതിക്ക് കൈമാറിയിരുന്നു. എന്നാല്‍ അതെല്ലാം താന്‍ കഥകളെഴുതിയതാണന്നും അതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലന്നും മെവിഷ് കോടതിയില്‍ പറഞ്ഞു. ഒരു കൗതുകത്തിന് വേണ്ടി അതില്‍ ഞാന്‍ കുടുംബാംഗങ്ങളുടെ പേര് ഉപയോഗിച്ചതാണന്നും മാതാപിതാക്കള്‍ ഷഫീലയെ കൊലപ്പെടുത്തിയിട്ടില്ലെന്നും മെവിഷ് കോടതിയില്‍ പറഞ്ഞു.
2008ല്‍ മെവിഷ് സുഹൃത്ത് ഷാഹിന്‍ മുനീറിന് എഴുതിയ കത്തുകളാണ് പ്രൊസിക്യൂഷന്‍ തെളിവായി ഹാജരാക്കിയിരിക്കുന്നത്. എങ്ങനെ മാതാപിതാക്കള്‍ എന്റെ സഹോദരിയെ കൊന്നു എന്ന തലക്കെട്ടിലാണ് കത്ത് തുടങ്ങുന്നതെന്നും പ്രോസിക്യൂട്ടര്‍ ആന്‍ഡ്രൂ എഡിസ് പറഞ്ഞു. ഷഫീലയുടെ മറ്റൊരു സഹോദരിയായ അലീഷ കോടതിയില്‍ നല്‍കിയ മൊഴികളോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ് മെവിഷിന്റെ ഡയറികുറിപ്പുകള്‍. 2008ല്‍ മെവിഷ് മുനീറിനെ ഒരു പാര്‍ക്കില്‍ വച്ച് കണ്ടപ്പോള്‍ സഹോദരിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയെന്നും ഇവയെല്ലാം മുനീര്‍ എഴുതി സൂക്ഷിച്ചെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ സമയം മെവിഷ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും കോടതിയില്‍ വ്യക്തമാക്കി. പിന്നീട് മെവിഷ് സുഹൃത്തില്‍ നിന്ന ഈ രേഖകള്‍ തിരികെ വാങ്ങിയിരുന്നെങ്കിലും മുനീര്‍ അതിന്റെ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മെവിഷ് കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.