സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു. ഈജിപ്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ റമീസ് അണ്ടര്‍ഗ്രൗണ്ടിലാണ് ഷാറൂഖ് പൊട്ടിത്തെറിച്ചത്. മരുഭൂമിയിലെ മണ്‍കൂനയില്‍ താഴ്ന്ന് പോയ പെണ്‍കുട്ടിയെ ഷാറൂഖ് രക്ഷിക്കുന്നതിനിടയില്‍ ഭീകരസത്വം ഇവരെ സമീപിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്.
പിന്നീട് ആ ഭീകരസത്വം അവതാരകനായ റമീസ് ഗലാലാണെന്നും, തന്നെ റിയാലിറ്റി ഷോ സംഘാടകര്‍ കബളിപ്പിക്കുകയാണെന്നും മനസിലാക്കിയ കിംഗ് ഖാന് ദേഷ്യം അടക്കി വെക്കാനായില്ല. റമീസിനെ ഉന്തി താഴെ വീഴ്ത്തിയ താരം ഇയാളെ മുഷ്ടി ചുരുട്ടി ഇടിക്കാനും കൈയോങ്ങുന്നുണ്ട്.
കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് മനസിലാക്കിയ റമീസ് ഷാറൂഖ് ഖാന്റെ കാലുപിടിക്കാന്‍ വരെ തയ്യാറാകുന്നു.
‘എനിക്ക് ജീവനാണ് താങ്കളെ, ദയവ് ചെയ്ത് എന്നോട് പൊറുക്കൂ’ എന്ന് റമീസ് പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. റമീസ് തന്നെ നടത്തുന്ന മറ്റൊരു പരിപാടിക്കായിട്ടാണ് ക്ഷണിക്കുന്നതെന്നാണ് ഷാറൂഖിനെ അറിയിച്ചിരുന്നത്. സംഭവ ശേഷം ഏതായാലും റമീസ് ഷാറൂഖ് ഖാനുമായി ഒത്തുതീര്‍പ്പായി എന്നാണ് ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ നിന്നും മനസിലാകുന്നത്. ഇതിനു മുന്‍പും റമീസിന്റെ പരിപാടിയില്‍ വേറെയും താരങ്ങള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല