റാ-വണിന്റെ ജനപ്രീതിയില്ലായ്മ ബോളിവുഡിലെ കിങ്ങിനെ ശെരിക്കും ബാധിച്ചിട്ടുണ്ട്.അല്ലെങ്കിലും തന്റെ സിനിമയെ സംസാര വിഷയമാക്കാന്‍ ആദ്യമായോന്നുമല്ലല്ലോ ഷാരുഖ് തന്ത്രങ്ങള്‍ മെനയുന്നത്.ഇപ്പ്രാവശ്യം ഷാരുഖ് വാര്‍ത്തകളില്‍ നിറയുന്നത് ബാഡ് റൊമാന്‍സ് ഗേള്‍ ലേഡി ഗാഗയെ സ്വന്തം സിനിമയിലേക്ക് ക്ഷണിച്ച് കൊണ്ടാണ്.
എഴുപതിലധികം സിനിമകളില്‍ അഭിനയിച്ച ഷാരുഖ് ലേഡി ഗാഗയുമായുള്ള യു-ടി-വിയുടെ ഒരു അഭിമുഖത്തിലാണ് അവരെ തന്റെ നായികയാക്കി ഒരു ചിത്രം ചെയ്യുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചത്ഈ അഭിമുഖത്തില്‍ ഇരുവരും ജീവിതം,സ്നേഹം,സംഗീതം,ഷോപ്പിംഗ് എന്നിവയെ പറ്റി വാചാലരായി.
ലേഡി ഗാഗ ഈ ക്ഷണത്തെ സ്വാഗതം ചെയ്തെങ്കിലും ഒരു മുഴുനീള കഥാപാത്രമാകുവാന്‍ കഴിയില്ല എന്നും ചെറിയ റോളിലേക്ക് തീര്‍ച്ചയായും അഭിനിയിക്കാന്‍ കഴിഞ്ഞേക്കും എന്നും പ്രതീക്ഷപ്രകടിപ്പിച്ചു .മണിക്കൂറുകള്‍ നീണ്ട സംസാരത്തിനിടയില്‍ ഷാരുഖ് ചില ഹിന്ദി വാക്കുകള്‍ ഈ താരത്തെ പഠിപ്പിച്ചു.ഇന്ത്യയുടെ ഫോര്‍മുല വന്‍ ഗ്രാന്‍ഡ് പ്രീയുടെ ആഫ്ടര്‍ പാര്‍ട്ടിക്ക് ഈ പോപ്പ് താരംതകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു.
“പുനര്‍ജ്ജന്മം” എന്ന ആശയത്തെ പറ്റിയും രണ്ടു പേരും ചര്‍ച്ച ചെയ്തു. വെള്ളനിറത്തെ ഏറെ സ്നേഹിക്കുന്ന ഗായിക പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നതായും ഒരാള്‍ക്ക് പലപ്രാവശ്യം പുനര്‍ജനിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു, മുന്‍പ് താന്‍ തന്റെ അച്ഛന്റെ സഹോദരിയായിരുന്നു എന്നും പത്തൊന്‍പതാം വയസ്സില്‍ മരിച്ചു പോയ അവരുടെ പുനര്‍ജന്മാമാണ് താന്‍ എന്നും വിശ്വസിക്കുന്നുവെന്നും ഗാഗ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ ഈ ആശയത്തെപറ്റി സംസ്സാരിക്കുകയാണെങ്കില്‍ തനിക്ക് തലയ്ക്കു സ്ഥിരതയില്ലെന്നു പോലും അവര്‍ പറഞ്ഞു കളയും എന്ന് ഗാഗ പറയുകയുണ്ടായി. എന്തായാലും കാത്തിരുന്നു കാണാം ഈ ബാഡ് റൊമാന്‍സ്കാരിയുടെ ബോളിവുഡ് പ്രവേശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല