സ്വന്തം ലേഖകന്‍: റയീസ് ഖാന്‍, എനിക്ക് വിശക്കുന്നു, കുറച്ച് ഭക്ഷണം തരൂ,’ ഷാരൂഖ് ഖാന്റെ ഹൃദയംതൊട്ട വാക്കുകളുമായി യാചകന്‍. മുംബൈയിലെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം നടന്നത്. റസ്റ്റോറന്റില്‍ രാത്രി മീറ്റിങ്ങിന് എത്തിയതായിരുന്നു സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായിയുമായി അടുത്ത സിനിമയുടെ ചര്‍ച്ചയായിരുന്നു വിഷയം. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി വൈകിയാണ് ഷാരൂഖ് തിരിച്ചുപോകാനായി റസ്റ്റോറന്റിന്റെ ലോബിയിലെത്തിയത്.
സംവിധായകന്‍ അനന്ദ് എല്‍.റായിയുമായി ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാരൂഖ് കാറിനു സമീപമെത്തിയപ്പോള്‍ അടുത്തേക്ക് സുരക്ഷാ ജീവനക്കാരെ തളളി മാറ്റിക്കൊണ്ട് ഒരാള്‍ ഓടിവന്നു. അവിടെ മണിക്കൂറുകളോളം താരത്തെയും കാത്തു നിന്ന അയാള്‍ ‘റയീസ് ഖാന്‍ കുറെ നേരമായി ഞാന്‍ താങ്കളെ കാത്തുനില്‍ക്കുകയായിരുന്നു’ എന്നും പറഞ്ഞു തുടങ്ങി തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും സൂപ്പര്‍താരത്തോട് ആവശ്യപ്പെട്ടു.
ഇതു കേട്ട ഷാരൂഖ് ഉടന്‍ തന്റെ ജീവനക്കാരോട് അയാള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാന്‍ പറഞ്ഞു. മാത്രമല്ല അയാളുടെ തലയില്‍ സ്‌നേഹത്തോടെ തലോടുകയും ചെയ്തു. അയാളുടെ തലയില്‍ തട്ടി സമാധാനിപ്പിച്ച് ഭക്ഷണം നല്‍കാനുള്ള ചുമതല മാനേജരെ ഏല്‍പ്പിച്ചായിരുന്നു താരം മടങ്ങിയത്. ‘ദിവസവും മൂന്നോ നാലോ പത്രങ്ങളെങ്കിലും താരം ശ്രദ്ധിക്കാറുണ്ട്. അതില്‍ കരുണ തേടിയുള്ള വാര്‍ത്തകള്‍ക്കെല്ലാം അദ്ദേഹം സഹായം എത്തിക്കാറുമുണ്ട്,’ ഷാരൂഖിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല