സ്വന്തം ലേഖകന്‍: ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം. ആനന്ദ് എല്‍ റായും ഷാരൂഖ് ഖാനും കൈ കോര്‍ക്കുന്ന പുതിയ ചിത്രമായ സീറോയില്‍ തീര്‍ത്തും പൊക്കം കുറഞ്ഞ ഒരാളുടെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. നായികമാര്‍ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഷാരൂഖ് പുറത്തു വിട്ടു.
‘എന്റെ ജീവിതമാകുന്ന മേളയുടെ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നവരേ, കളി പൂര്‍ണ്ണമാവുക തന്നെ വേണമല്ലോ’ എന്നാണ് ഷാരൂഖ് കുറിച്ചത്. ശശി കപൂര്‍ നായകനായ ‘ജബ് ജബ് ഫൂല്‍ ഖിലെ’ എന്ന ചിത്രത്തിലെ ‘ഹം കോ തും പെ പ്യാര്‍ ആയാ’ എന്ന ഗാനത്തിന് കിങ് ഖാന്‍ ചുവടു വയ്ക്കുന്ന വിഡിയോ ശകലമാണ് അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്.
സല്‍മാന്‍ ഖാന്‍, ദീപിക പദുകോണ്‍, റാണി മുഖര്‍ജീ, കജോള്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂര്‍, ജൂഹി ചാവ്‌ല എന്നിവര്‍ ‘സീറോ’യില്‍ അതിഥി വേഷങ്ങളില്‍ എത്തുമെന്ന് അഭൂഹങ്ങളുണ്ട്.
ഈ വര്‍ഷം ഡിസംബര്‍ മാസം ‘സീറോ’ റിലീസ് ചെയ്യും. ‘തനു വെഡ്‌സ് മനു’, ‘റാന്‍ജാന’, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ‘നീല്‍ ബട്ടേ സന്നാട്ടാ’, ശുഭ് മംഗള്‍ സാവ്ധാന്‍’, മലയാളത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുമാണ് ആനന്ദ് എല്‍ റായ്. ഷാരൂഖ് ആദ്യമായാണ് ഇദ്ദേഹവുമായി കൈകോര്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല