സ്വന്തം ലേഖകന്‍: ഷാഹിദ് അബ്ബാസി ഇടക്കാല പാക് പ്രധാനമന്ത്രി, സൈനിക അട്ടിമറിക്ക് സാധ്യതയെന്ന് അഭ്യൂഹം, അയലത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമയായി തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കു.
അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവില്‍ പാര്‍ലമെന്റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവില്‍ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.മൂന്നു തവണയാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയായത്. എന്നാല്‍ മൂന്നു തവണയും കാലാവധി തികയ്ക്കാന്‍ നവാസിനായില്ല. അതേസമയം പാക്കിസ്ഥാനില്‍ ഷരീഫ് പോകുന്നതോടെ പട്ടാളം പിടിമുറുക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. സൈന്യം അധികാരം പിടിച്ചാല്‍ ഇന്ത്യ പാക് ബന്ധം കൂടുതല്‍ വഷളാകുകയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.
ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ സൈന്യം അതിനെ തകര്‍ത്തു. സൈന്യത്തിന്റെ അനുവാദമില്ലാതെ ഇന്ത്യയുമായി കൂടികാഴ്ച നടത്താനാവാത്ത സാഹചര്യത്തിലായിരുന്നു ഷെരീഫ്. കൂടാതെ ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കുന്നില്ലെന്ന പരാതിയുമായി ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളും ഷെരീഫിനെതിരെ തിരിഞ്ഞിരുന്നു. അതിനിടയിലാണ് അഴിമതിയാരോപണ കേസില്‍ സുപ്രീം കോടതി ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചതോത്.
പാനമ ഗേറ്റ് അഴിമ തിക്കേസില്‍ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ഷെരീഫ്, മക്കളായ ഹുസൈന്‍, ഹസന്‍, മറിയം എന്നിവര്‍ക്കെതിരേ അഴിമതി കേസ് ആരംഭിക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതിയോടു സുപ്രീം കോടതി നിര്‍ദേശിച്ചു. ആറാഴ്ചയ്ക്കുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പ റയുന്നു.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷരീഫും കുടുംബാംഗങ്ങളും കള്ളപ്പണം വെളുപ്പിച്ച് ലണ്ടനില്‍ നാലു ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ അനധികൃതസ്വത്തു സമ്പാദിച്ച വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. ഷരീഫ് നല്കിയ സ്വത്തുവിവര രേഖകളില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ല. മൊസാക് ഫോന്‍ സെക എന്ന സ്ഥാപനംവഴിയാണു ഹുസൈന്‍, ഹസന്‍, മറിയം എന്നിവര്‍ ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല