സ്വന്തം ലേഖകന്‍: ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തേയും നായകനേയും വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി. കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തി വിവാദത്തില്‍ കുടുങ്ങിയതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇഷ്ട താരങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി വീണ്ടും രംഗത്തെത്തിയത്. ഫോക്സ് സ്പോട്സ് ഏഷ്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഫ്രീദിയുടെ തുറന്നു പറച്ചില്.
ഇന്ത്യയുടെ നിലവിലെ നായകന് വിരാട് കോഹ്ലിയാണ് അഫ്രീദിയുടെ മനസ്സ് കീഴടക്കിയ ഇന്ത്യന്‍ താരം. അഫ്രീദി ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ നായകനാകട്ടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയുമാണ്. അഫ്രീദി ഇഷ്ട താരങ്ങളെ തെരഞ്ഞെടുത്ത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
അഫ്രീദി അടുത്തിടെ കശ്മീരിനെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്ത്യയില്‍ ഏറെ വിവാദമായിരുന്നു. നിരവധിപേരാണ് ഇതോടെ അഫ്രീദിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന അഫ്രിദിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല