സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ 50 പുരുഷന്മാരുടെ പട്ടിക പുറത്ത്, വമ്പന്മാരെ പിന്തള്ളി ഷാഹിദ് കപൂര്‍ ഒന്നാമന്‍. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ പോപ് ഗായകന്‍ സയന്‍ മാലിക്, ഹൃതിക് റോഷന്‍ , വിരാട് കോഹ്ലി, ഫവാദ് ഖാന്‍ എന്നിവരെ പിന്തളളിയാണ് ഷാഹിദിന്റെ നേട്ടം.
സല്‍മാന്‍ ഖാന്‍, ഗുര്‍മീത് ചൌധരി, രണ്‍വീര്‍ സിംഗ് എന്നിവരും ആദ്യ പത്തില്‍ ഇടംനേടി. പട്ടികയിലെ ആദ്യ ആറു സ്ഥാനക്കാര്‍,
1. Shahid Kapoor
2. Hrithik Roshan
3. Zayn Malik
4. Vivian Dsena
5. Ashish Sharma
6. Fawad Khan
സെക്‌സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല