സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാനും നൈറ്റ് റൈഡേര്‍സും വിദേശ നാണയ വിനിമയ നിയമത്തിന്റെ കുരുക്കില്‍. ഫെമ വ്യവസ്ഥകള്‍ ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) നടനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂട്ടുടമയുമായ ഷാറൂഖ് ഖാന് വീണ്ടും സമന്‍സ് അയച്ചു. കഴിഞ്ഞ മേയിലും ഇതേ വിഷയം ചൂണ്ടിക്കാട്ടി ഷാരൂഖിന് ഇ ഡി നോട്ടീസ് അയച്ചിരുന്നു.
ഷാറൂഖ് ഖാന്‍, ജുഹി ചൗള, അവരുടെ ഭര്‍ത്താവ് ജയ മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഇതിന്റെ ഓഹരി കൈമാറ്റ വേളയില്‍ വില കുറച്ച് കാണിച്ച് ഫെമ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നാണ് കേസ്.
2008 ല്‍ ഒരു മൗറീഷ്യന്‍ കമ്പനിക്ക് കെ കെ ആര്‍ ഓഹരികള്‍ വിറ്റത് വില കുറച്ച് കാണിച്ചാണെന്നാണ് ഇ ഡി കരുതുന്നത്. ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നത് തയ്യാറെടുപ്പോടെ ആകണമെന്നതിനാല്‍ കുറച്ച് കൂടി സമയം വേണമെന്ന് ഷാറൂഖ് അഭ്യര്‍ഥിച്ചിരുന്നു. ഏതാനും ദിവസം നഗരത്തില്‍ ഉണ്ടാകില്ലെന്ന് കാണിച്ചായിരുന്നു അ ദ്ദേഹം ഇ ഡിയോട് കൂടുതല്‍ സമയം തേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല