സ്വന്തം ലേഖകന്‍: ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്. തന്റെ പുതിയ ചിത്രമായ റായിസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച തീവണ്ടി യാത്രയിലാണ് കോട്ട റയില്‍വേ സ്റ്റേഷനില്‍ ഉണ്ടാക്കിയ ബഹളത്തിന് ഷാരൂഖ് ഖാനെതിരെ കോട്ട റെയില്‍വേ പോലീസ് കേസെടുത്തത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ ജനുവരിയില്‍ നടത്തിയ ട്രെയിന്‍ യാത്രക്കിടെയായിരുന്നു സംഭവം.
കോട്ട റെയില്‍വേ സ്‌റ്റേഷനില്‍ സ്റ്റാള്‍ നടത്തുന്ന വിക്രം സിങ് എന്നയാളുടെ പരാതിപ്രകാരമാണ് കേസ്. ഷാരൂഖ് ഖാന്‍ സഞ്ചരിച്ച ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതും വലിയ ജനക്കൂട്ടം താരത്തിനെ കാണാന്‍ തിക്കിത്തിരക്കുകയായിരുന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങിയില്ലെങ്കിലും ആരാധകര്‍ക്ക് നേരെ സമ്മാനങ്ങള്‍ എറിഞ്ഞ് നല്‍കിയത് തിക്കും തിരക്കുമുണ്ടാക്കി.
ഇതുമൂലം തന്റെ സ്റ്റാളിന് നാശനഷ്ടങ്ങളുണ്ടായെന്നും അവിടെ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ടുവെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും കാണിച്ചാണ് വിക്രം സിങ് പരാതി നല്‍കിയത്. റെയില്‍വേ കോടതിയില്‍ നല്‍കിയ പരാതി പിന്നീട് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. ലഹളയുണ്ടാക്കുക, നിയമവിരുദ്ധമായി സംഘം ചേരുക, പൊതുമുതല്‍ നശിപ്പിക്കുക റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഷാരൂഖിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രചരണത്തനിടയില്‍ ആരാധകരുടെ തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിക്കുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല